വാക്‌സിനെടുത്താല്‍ ബിയര്‍ ഫ്രീയെന്ന വാഗ്ദാനവുമായി അമേരിക്കന്‍ സംസ്ഥാനമായ ന്യൂജേഴ്‌സി. 21വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് ന്യൂജേഴ്‌സി ഭരണകൂടത്തിന്റെ നീക്കം. ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് ഇക്കാര്യം അറിയിച്ചത്. 13 ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നത്.