മുസ്ലീം ലീഗിനെതിരെ വീണ്ടും വാളുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ വിമർശിച്ചത്. അതിനാണ് വർഗീയവാദി എന്ന പട്ടം ചാർത്തിത്തരാൻ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.