4300 കോടിയുടെ 646 പദ്ധതികൾക്കാണ് തുടക്കം കുറിക്കുക. 5700 കോടിയുടെ 5526 പദ്ധതികൾ പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യും. ഒന്നാം നൂറുദിന പരിപാടിയിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു,
രണ്ടാം ഘട്ടത്തിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.അതേസമയം സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ നടപ്പിലാക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനവും ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.