കർഷകസമരത്തിന് ഐക്യദാർഡ്യം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ തെരുവിലിറങ്ങും

ബുധന്‍, 23 ഡിസം‌ബര്‍ 2020 (09:28 IST)
തിരുവനന്തപുരം: കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവന്തപുരത്ത് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അണി ചേരും. ഗവർണണർ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെയാണ് മുഖ്യമന്ത്രിയ്ക്കൊപ്പം തെരുവിലിറങ്ങി കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിയ്ക്കാൻ മന്ത്രിമാർ തീരുമാനിച്ചത്.
 
സംയുക്ത കർഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുനിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് പ്രതിഷേധിയ്ക്കുക. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ സഭ ചേരാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളുകയായിരുന്നു. ഗവർണറുടെ നീക്കത്തെ ശക്തമായി പ്രതിരോധിയ്ക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. ഇത് ബനാന റിപ്പബ്ലിക്കല്ലെന്ന് വിമർധിച്ച് കൃഷിമന്ത്രി വിഎസ് സുനിൽകുമാർ ഗവർണർക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍