നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്

ബുധന്‍, 23 ഡിസം‌ബര്‍ 2020 (08:59 IST)
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ മണൽപ്പരപ്പിൽ നടക്കാനിറങ്ങിയ വയോധികൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു. 65 കാരനായ വടക്കേകളത്തിൽ ശങ്കരനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ കുറ്റിപ്പുറത്താണ് സംഭവം ഉണ്ടായത്. പുഴയിലെ മണലിൽ കളിയ്ക്കാനെത്തിയ കുട്ടികളാണ് പുൽക്കാടിന് സമീപത്തായി നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന വയോധികനെ കണ്ടത്. ശരീരത്തിൽ പല ഭാഗത്തും നായ്ക്കൾ കടിച്ചുകീറിയതിന്റെ വലിയ മുറിവുകൾ ഉണ്ടായിരുന്നു. വയോധികന് ചുറ്റുമായി തെരുവുനായ്ക്കളും കൂടിയിരുന്നു. തൃശൂർ മെഡിക്കൽ ക്ലേജിലേയ്ക്കുള്ള വഴിമധ്യേ അണ് മരണം സംഭവിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍