താലിബാന് വീരപരിവേഷം നൽകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു, ഖേദകരമെന്ന് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:35 IST)
ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്താൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അങ്ങേയറ്റം ഖേദകരമണെന്നും താലിബാൻ എങ്ങനെയാണ് വളർന്നത്,ആരാണ് അവരെ വളർത്തിയത് എന്നെല്ലാം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മത,വർഗീയ ഭീകരസംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചുകൊല്ലുന്ന ഘട്ടം ഇതുപോലെ ഉണ്ടായിട്ടില്ലെന്നും സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും സർക്കാരിന്റെ നടപടികളിൽ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അനുബന്ധ വാര്‍ത്തകള്‍

Next Article