കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും തുടച്ച് നീക്കണമെന്നും പറഞ്ഞ ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭന്‍. പത്മനാഭന്റെ മറുപടി രാധാകൃഷ്ണന് ഇരുട്ടടിയായിരിക്കുകയാണ്.
ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. യുവാക്കള്‍ ചെയെ കണ്ട് പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു. ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരായും രാധാകൃഷ്ണനും മറ്റു ബി ജെ പി നേതാക്കളും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും സി കെ പി വിമര്‍ശനമുന്നയിച്ചു. ഹിമാലയത്തിന് തുല്യമാണ് എം ടി. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെയെന്നും കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പത്മനാഭന്‍ പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മനാഭൻ ഇങ്ങനെ പ്രതികരിച്ചത്.