കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 മാര്‍ച്ച് 2025 (12:50 IST)
നിസ്സാര കാരണങ്ങള്‍ക്ക് വീട് വിട്ടുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടികളായിരുന്നു പട്ടികയില്‍ കൂടുതലും, ഇപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണവും കൂടി വരുന്നു. പോലീസ് പറയുന്നതനുസരിച്ച്, സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ നിരവധി പെണ്‍കുട്ടികള്‍ വീട് വിട്ട് പോകുന്നുണ്ട്, മറ്റു ചിലര്‍ കാമുകന്മാരോടൊപ്പം ഒളിച്ചോടുന്നു. പ്രതിവര്‍ഷം നൂറിലധികം കുട്ടികള്‍ വീടുകളില്‍ നിന്ന് ഒളിച്ചോടുന്നു. 
 
2020 മുതല്‍ 2024 വരെ ഇന്ത്യയില്‍ മൂന്ന് ലക്ഷം കുട്ടികളെ കാണാതായി. ഇതില്‍ 36,000 പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണക്കാക്കുന്നു. അതേസമയം, കാണാതായ കുട്ടികളില്‍ പലരും മയക്കുമരുന്ന്, വേശ്യാവൃത്തി സംഘങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച, താനൂരില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. 
 
ഇത്തരത്തില്‍ കുട്ടികളുടെ ചിന്താഗതിയെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നതിനും അവരില്‍ സുരക്ഷിതത്വബോധമുണ്ടാക്കാനും മാതപിതാക്കള്‍ തന്നെ ശ്രമിക്കേണ്ടതാണ്.  തങ്ങളുടെ കുട്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിയണം. ഇത്തരം പ്രവണതകളെകുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കേണ്ടത് അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍