അന്യ സംസ്ഥാനത്ത് നിന്നും കുട്ടികളെ എത്തിച്ച മുക്കം അനാഥാലയത്തിന് സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ അനാഥാലയത്തിന് അനുകൂലമായ രീതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കുട്ടികളെ എത്തിച്ചതില്‍ തെറ്റില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ നിന്ന് 156 കുട്ടികളെ അനാഥാലയത്തിന് കൈമാറിയ നടപടിയില്‍ മുക്കം അനാഥാലയ മാനേജ്‌മെന്റിനെതിരെ കേസെടുക്കാതെയും. അനാഥാലായത്തിലെ നാലു ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അനാഥാലയത്തിന് കുട്ടികളെ കൈമാറിയത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമാനുസൃതമായാണ് മുക്കം അനാഥാലയം പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അമിക്കസ് ക്യൂറിയായ അപര്‍ണ ഭട്ടാണ് അനാഥാലയം സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കേരളത്തില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകുന്നുവെന്നും അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു. നേരത്തെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.