അട്ടപ്പാടിയില്‍ അച്ഛനും ഇടനിലക്കാരനും ചേര്‍ന്ന് വിറ്റ കുട്ടിയെ കണ്ടെത്തി

Webdunia
ശനി, 29 നവം‌ബര്‍ 2014 (15:54 IST)
അട്ടപ്പാടിയില്‍ അച്ഛനും ഇടനിലക്കാരനും ചേര്‍ന്ന് വിറ്റ രണ്ടര വയസ് പ്രായമുള്ള കുട്ടിയെ കണ്ടെത്തി. കുട്ടിയെ നാളെ രാവിലെ അമ്മ തുളസിയ്ക്ക് കൈമാറും.തൃപ്പൂണിത്തുറ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.

കുട്ടിയെ തന്റെ സമ്മതമില്ലാതെ ഭര്‍ത്താവും ഇടനിലക്കാരനും ചേര്‍ന്ന് തൃപ്പൂണിത്തുറ സ്വദേശി പ്രദീപിന് എണ്‍പതിനായിരം രൂപക്ക് വിറ്റുവെന്ന് കുട്ടിയുടെ അമ്മ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ അച്ഛന്‍ ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, സുഹൃത്ത് ജോണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വാങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയേയും ഭാര്യയെയും തൃപ്പൂണിത്തുറ പോലീസ് ഇന്ന് ഷോളയൂര്‍ പോലീസിന് കൈമാറും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.