നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്‌റ്റിക് കവറില്‍ പൊതിഞ്ഞ് മാലിന്യക്കുഴിയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. സ്വകാര്യവ്യക്‌തിയുടെ വീടിന് പിന്നിലെ കാടു പിടിച്ച പ്രദേശത്താണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്‌ച രാവിലെ മുതല്‍ ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ നടത്തിയ തെരച്ചിലിലാണ് പൊന്തക്കാടുകള്‍ക്കിടയില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒല്ലൂര്‍ സിഐഎയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ചുറ്റും വീടുകള്‍ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തെ വീട്ടില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ വാടകയ്‌ക്ക് താമസിക്കുകയാണ്. അതിനാല്‍ അന്വേഷണം കൂടുതല്‍ വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്.