ലുലു മാളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് കൈക്കുഞ്ഞ് മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ ഒരു വയസും മൂന്നു മാസവും പ്രായമുള്ള കുഞ്ഞായ സ്വയ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു മാളില്‍ വെച്ച് അപകടം നടന്നത്.
എസ്കലേറ്റര്‍ വഴി മുകളിലേക്ക് കയറുമ്പോള്‍ അമ്മയുടെ കൈയില്‍ നിന്ന് വഴുതിയ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.