ഭരണത്തുടര്‍ച്ച ഉണ്ടാകും; മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി

Webdunia
ബുധന്‍, 18 മെയ് 2016 (12:18 IST)
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സി എന്‍ ബാലകൃഷ്‌ണന്റെ അഭിപ്രായം വ്യക്തിപരം
എക്സിറ്റ് പോളുകളുടെ വോട്ടല്ല, ജനങ്ങളുടെ വോട്ടാണ് നാളെ എണ്ണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
അതേസമയം, ബി ജെ പി അക്കൌണ്ട് തുറക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Next Article