‘ആരോഗ്യ രംഗത്തെ കേരളാ മോഡൽ തിരിച്ചെത്തിയതിന്റെ ദൃഷ്ടാന്തമായിരുന്നു നിപാ വൈറസിനോടുള്ള നമ്മുടെ യുദ്ധം‘: മുഖ്യമന്ത്രി

Webdunia
ശനി, 16 ജൂണ്‍ 2018 (20:36 IST)
ആരോഗ്യ രംഗത്തെ കേരളാ മോഡൽ തിരിച്ചെത്തിയതിന്റെ ദൃഷ്ടാന്തമായിരുന്നു നിപാ വൈറസിനോടുള്ള നമ്മുടെ യുദ്ധം. എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിച്ചു നിന്ന് നിപയെ തുരത്തി കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമെന്ന് നാം തെളിയിച്ചു എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നതിൽ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ആർദ്രം മിഷന്‍ എന്ന ബൃഹദ് പദ്ധതി തന്നെ സർക്കാർ ആവിഷ്ക്കരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള മാറ്റം ആരോഗ്യമേഖലയിലെ ദീർഘവീക്ഷണത്തോടെയുളള ഇടപെടലായിരുന്നു എന്നും മുഖ്യമന്ത്രി പൊസ്റ്റിൽ പറായുന്നു 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 
 
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നതിൽ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ആർദ്രം മിഷന്‍ എന്ന ബൃഹദ് പദ്ധതി തന്നെ സർക്കാർ ആവിഷ്ക്കരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള മാറ്റം ആരോഗ്യമേഖലയിലെ ദീർഘവീക്ഷണത്തോടെയുളള ഇടപെടലായിരുന്നു.
 
താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ്, ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് തുടങ്ങിയവയിലൂടെ മെച്ചപ്പെട്ട ചികിത്സ സാധാരണക്കാരന് ഉറപ്പു വരുത്താനായി. ആരോഗ്യരംഗത്തെ കേരളാ മോഡൽ തിരിച്ചെത്തിയതിന്റെ ദൃഷ്ടാന്തമായിരുന്നു നിപാ വൈറസിനോടുള്ള നമ്മുടെ യുദ്ധം. ഒന്നിച്ചു നിന്ന് നിപയെ തുരത്തി കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമെന്ന് നാം തെളിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article