ശോഭാ സിറ്റി പാര്‍പ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് മൃഗീയമായി മര്‍ദ്ദിച്ച കേസില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി പറഞ്ഞു. ശോഭാ സിറ്റിയിലെ താമസക്കാരനായ അടക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാം എന്ന 38 കാരനാണു ഗേറ്റ് തുറക്കാന്‍ താമസിച്ചു എന്ന കാരണത്താല്‍ മര്‍ദ്ദിക്കുകയും പിന്നീട് തന്‍റെ ഹമ്മര്‍ ജീപ്പ് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്റമിക്കുകയും ചെയ്തത്.
മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാം കടവ് കാട്ടുങ്ങല്‍ വീട്ടില്‍ ചന്ദ്രബോസിനെ മുഖ്യമന്ത്രിസ്അന്ദര്‍ശിച്ച ശേഷമായിരുന്നു ഇതു പറഞ്ഞത്. കിംഗ്സ് ബീഡി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് നിസാം മുമ്പൊരിക്കല്‍ വാഹന പരിശൊധന നടത്തിയെ വനിതാ എസ്.ഐ യെ വാഹനത്തില്‍ പൂട്ടിയിട്ട് വിവാദമുണ്ടാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിയമത്തിന്‍റെ എല്ലാസ്ആദ്ധ്യതകളുംപ്അരിശോധിച്ച് കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബോസിന്‍റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.