ചീഫ് എഞ്ചിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിവെച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് അംഗീകരിച്ചത്.
ജലസേചന, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെ ആയിരുന്നു സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി കെ സതീശന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
വകുപ്പ് മന്ത്രിമാരെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടെങ്കിലും ആഭ്യന്തരമന്ത്രി നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.