ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ സിനിമാ നടന് ഭീമന് രഘു കഴിഞ്ഞ ദിവസം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കൂടിക്കാഴ്ച നടന്നത്.
പത്തനാപുരം നിയോജകമണ്ഡലത്തില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്ന ഭീമന് രഘു ഇവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചു. പത്തനാപുരത്തെ ബി ജെ പി പ്രാദേശിക നേതാക്കളും ഭീമന് രഘുവിനൊപ്പം ഉണ്ടായിരുന്നു.
മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെയാണ് ഭീമന് രഘുവിന്റെ ഏറ്റുമുട്ടല്‍. ബി ജെ പി യും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കക്ഷിയും ചേര്‍ന്നുള്ള മുന്നണി ഇത്തവണ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.