ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

Webdunia
ഞായര്‍, 18 ഒക്‌ടോബര്‍ 2015 (11:11 IST)
വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റു ലഭിക്കുന്നത് സംബന്ധിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ഇടതുപക്ഷ സഹയാത്രികനും കോണ്‍ഗ്രസ് മുന്‍ നേതാവുമായ ചെറിയാന്‍ ഫിലിപ്പ്. ഫേസ്‌ബുക്കിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പ്രസ്താവന.
 
"യൂത്ത് കൊണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കൊണ്‍ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !! ” എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.
 
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ് എത്തി. “ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് - സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് - ഈ സാംസ്കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ് - സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമശിച്ചത്- ” - വിശദീകരണത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.