ഉടുപ്പഴിക്കൽ സമരമെന്ന പേരില്‍ സ്‌ത്രീകള്‍ക്കെതിരെ മോശമായ രീതിയില്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട ഇടത് നേതാവ് ചെറിയാൻ ഫിലിപ്പിന് സംസ്ഥാന വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. പോസ്‌റ്റിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവം ശ്രദ്ധയിൽപെട്ട ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന നേതൃത്വത്തോട് നടപടി എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കോൺഗ്രസിൽ ഉടുപ്പഴിക്കൽസമരം രഹസ്യമായി നടത്തിയ വനിതകൾക്ക് സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്. പ്രസ്താവന വിവാദമായപ്പോൾ ചെറിയാൻ ഫിലിപ്പ് വിശദീകരണം നൽകിയിരുന്നു.