Chandy Oommen: അപ്പനെ കടത്തിവെട്ടി മകന്‍ ! പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തരംഗം

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:20 IST)
Chandy Oommen: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേക്ക് ചാണ്ടി ഉമ്മന്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 25,000 കടന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചു കഴിഞ്ഞു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 
 
ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടക്കുമെന്നാണ് സൂചന. 33,255 ആണ് ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ആധിപത്യമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. കേരള കോണ്‍ഗ്രസ് (എം) വോട്ടുകള്‍ അടക്കം യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article