മഹായാഗശാലയായി ചക്കുളത്ത്‌കാവ്

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (08:37 IST)
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവില്‍ മഹാ യാഗതുല്യമായ പൊങ്കാലയ്ക്ക് തുടക്കമായി. അഭിഷ്ടവരദായനിയായ ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതിന് ലക്ഷക്കണക്കിനു സ്ത്രീകളാണ് എത്തിയിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും ഇന്നു പുലര്‍ച്ചെ മൂന്നുമുതല്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ ചക്കുളത്ത് കാവില്‍ പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ത്രീകള്‍ പൊങ്കാല അടുപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.