ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 25 ന്

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:20 IST)
ഇക്കൊല്ലത്തെ ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 25 നു നടക്കും. ഇത്തവണത്തെ പൊങ്കാല എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും.
 
പൊങ്കലയുമായി ബന്ധപ്പെട്ട് അന്നു രാവിലെ ഒന്‍പതു മണിക്ക് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ തിരുമേനി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. അന്നു നടക്കുന്ന പൊതു സമ്മേളനം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
 
പൊങ്കാല ദിവസം രാവിലെ 11 മണിക്ക് ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് പൊങ്കാല നിവേദിക്കും. തുടര്‍ന്ന് ദിവ്യ അഭിഷേകവും ഉച്ച ദീപാരാധനയും നടക്കും. വൈകിട്ടു ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. 
 
പന്ത്രണ്ടു നോമ്പ് ഉത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. 18 നാണു നാരീപൂജ. 27 നു കലശവും തിരുവാഭരണ ഘോഷയാത്രയും  നടക്കും.