സംസ്ഥാനത്ത് സിമന്റിന് രണ്ടുദിവസത്തിനിടെ കൂടിയത് 125 രൂപ!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (08:38 IST)
സംസ്ഥാനത്ത് സിമന്റിന് രണ്ടുദിവസത്തിനിടെ കൂടിയത് 125 രൂപ. ഇന്ധനവിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. നിലവിലുള്ള സ്റ്റോക്കുകള്‍ പഴയ വിലയ്ക്കു വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനുള്ളില്‍ പുതിയമാറ്റം വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. 
 
അതേസമയം സിമന്റിന് വില കൂടിയാല്‍ കരാര്‍ പ്രവര്‍ത്തികളില്‍ 30 ശതമാനം നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article