പ്രളയക്കെടുതി; നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റുകൾ പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (17:45 IST)
പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടവർക്ക് പുതിയത് ഉടൻ ലഭ്യമാക്കുമെന്ന് സിബി‌എസ്‌ഇ. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. 2004 ന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു.
 
വെബ്‌സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇവ ലഭ്യമാവുക. ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗത്തില്‍ തന്നെ തിരികെ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും അവർ അറിയിച്ചു.
 
സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article