കുട്ടിക്കടത്ത്: സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

Webdunia
വെള്ളി, 18 ജൂലൈ 2014 (12:22 IST)
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ എത്തിച്ചതില്‍ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയിലാണ് സര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അനാഥാലയങ്ങളില്‍ കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുന്നതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടികളെ കൊണ്ടു വന്ന സംഭവം ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ വരില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.