കാവേരി തര്‍ക്കത്തില്‍ കെ പി നടരാജന് നഷ്‌ടമായത് 45 ബസുകള്‍; നഷ്‌ടം 50 കോടി

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (13:11 IST)
കാവേരിതര്‍ക്കത്തില്‍ കെ പി എന്‍ ട്രാവല്‍സിന് ഉണ്ടായത്50 കോടിയുടെ നഷ്‌ടം. കെ പി നടരാജന്റെ നേതൃത്വത്തിലുള്ള കെ പി എന്‍ ട്രാവല്‍സിന്റെ 45 ബസുകളാണ് അക്രമികള്‍ കത്തിച്ചത്. ബംഗളൂരുവിലെ നയന്തഹള്ളിയിലുള്ള ട്രാവല്‍സിന്റെ ഗോഡൌണില്‍ നിര്‍ത്തിയിട്ട ബസുകളാണ് കത്തിച്ചത്.
 
ചുരുങ്ങിയത് 50 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും യഥാര്‍ത്ഥവിലയിലും കുറച്ചേ നഷ്‌ടപരിഹാരമായി കിട്ടുകയുള്ളൂ. റോഡു നികുതിയിനത്തില്‍ അടച്ച് കോടികള്‍ കിട്ടുകയില്ല. കത്തിപ്പോയ ബസുകള്‍ക്ക് പകരം ബസുകള്‍ പെട്ടെന്ന് ഇറക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ അതുമൂലം ഉണ്ടാകുന്ന നഷ്‌ടവും വേറെയാണ്.

വെബ്ദുനിയ വായിക്കുക