കശുവണ്ടി വികസന കോര്‍പ്പറേഷനിലെ പ്രശ്നങ്ങള്‍ക്ക് കാരണം ചന്ദ്രശേഖരന്‍

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (18:12 IST)
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ആണെന്ന് മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍. എബ്രഹാം നിലവിലെ സര്‍ക്കാരിന്റെ ശാപമാണെന്നും ചന്ദ്രശേഖരന്‍ ആരോപിച്ചു.
 
എബ്രഹാമിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം. എബ്രഹാം മുംബൈയില്‍ ഫ്ലാറ്റ് വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഇടപാടുകള്‍ സുതാര്യമാണ്. ആര്‍ക്കു വേണമെങ്കിലും ഇതെല്ലാം പരിശോധിക്കാവുന്നതാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
 
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡീഷണല്‍ ചിഫ് സെക്രട്ടറി പൊതു പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ല. കോര്‍പ്പറേഷനിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പോര, സി ബി ഐ അന്വേഷിക്കണമെന്നും കഴിഞ്ഞദിവസം ചന്ദ്രശേഖരന്‍ പറഞ്ഞു.