ദലിത് വിദ്യാര്‍ത്ഥിയെ പ്രധാനാദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. വയനാട്ടിലെ പുല്‍പ്പള്ളി എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കെകെ അമലാണ് പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പള്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും താഴത്തെ നിലയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി അമല്‍ പരാതിയില്‍ വ്യക്തമാക്കി.