വിവാഹം കഴിഞ്ഞു വരുന്ന ബൈക്ക് സംഘത്തിലേക്ക് കാർ ഇടിച്ചുകയറി, 4 പേർക്ക് പരുക്ക് - വീഡിയോ

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (19:14 IST)
കാസർഗോഡ് നഗരത്തിൽ വിവാഹം കഴിഞ്ഞു മടങ്ങുകയായിരുന്ന ബൈക്ക് സംഘത്തിലേക്ക് കാർ പാഞ്ഞുകയറി നാല് പേർക്ക് പരിക്കേറ്റു. വിവാഹശേഷം വരനേയും വധുവിനേയും അനുഗമിച്ച് വരികയായിരുന്ന ബൈക്ക് സംഘത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. 
 
വിവാഹം കഴിഞ്ഞ് വധുവരന്മാർക്കൊപ്പം വരികയായിരുന്ന സംഘം  തിരിവിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ കൂട്ടത്തിലേക്ക് ഒരു മാരുതി ഓൾട്ടോ പിറകിൽ നിന്നും വന്നു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ അപകടം നടക്കുന്ന സമയത്ത് മൊബൈൽ ഉപയോഗിച്ചിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം. 
<

shocking accident Video ! car crashes into a wedding party's bike rally in Kasargodu, Kerala . pic.twitter.com/pLl6Dl3nFY

— Nisha Purushothaman (@NishaPurushoth2) November 17, 2019 >
ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article