അമേരിക്കൻ റോബോട്ടുകൾക്ക് ശമ്പളം അധികം,അഡിഡാസ് യുഎസ് ഫാക്ടറി പൂട്ടുന്നു

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (18:55 IST)
കുറഞ്ഞ വേതന നിരക്കിൽ അമേരിക്കയിലേയും യൂറോപ്പിലെയും അതേ ജോലികൾ ഏഷ്യൻ രാജ്യങ്ങളിൽ ചെയ്യുന്നത് മൂലം അമേരിക്കൻ വംശജകർക്ക് തൊഴിൽ നഷ്ടപ്പെടുന്നുവെന്ന പരാതി ഏറെ നാളായി അന്തരീക്ഷത്തിൽ നിൽക്കുന്നതാണ്. അതിന്റെ ഒപ്പം റോബോട്ടിക് രംഗത്ത് വരുന്ന പുത്തൻ മാറ്റങ്ങൾ മനുഷ്യരുടെ തൊഴിൽ സാധ്യതകൾ ഭാവിയിൽ കുറക്കുമെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ റോബോട്ടുകൾ കാരണം റോബോട്ടുകൾക്ക് തന്നെ ജോലി നഷ്ടമായെന്ന വാർത്തയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്.
 
മനുഷ്യരുടെ പോലെ തന്നെ ഏഷ്യക്കാരും അമേരിക്കക്കാരും തമ്മിലാണ് ഇവിടെയും മത്സരം. പുതിയതായി പുറത്തുവന്നിരിക്കുന്ന വാർത്തകൾ പ്രകാരം അഡിഡാസ് കമ്പനി നിർമാണ ചിലവുകൾ കണക്കിലെടുത്ത് തങ്ങളുടെ അമേരിക്കൻ ഫാക്ടറി അടച്ചുപൂട്ടി ഏഷ്യയിലോട്ട് പ്രവർത്തനം മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കൻ റോബോട്ടുകളെക്കാൾ ചിലവ് കുറവും പ്രവർത്തന മികവ് കൂടുതലും ഏഷ്യൻ റോബോട്ടുകൾക്കാണ് എന്നതാണ് ഈ മാറ്റത്തിന്റെ കാരണം. 
 
കുറഞ്ഞ ചിലവിൽ ഉത്പാദനം ലക്ഷ്യമിട്ടാണ് അഡിഡാസ് ജെർമനിയിലും അമേരിക്കയിലും റോബോട്ടുകൾ ഉപയോഗിച്ചുള്ള സ്പീഡ് ഫാക്ടറികൾ ആരംഭിച്ചത്. എന്നാൽ ഏഷ്യയിലേത് താരതമ്യം ചെയ്യുമ്പോൾ ഇവക്ക് ചിലവ് കൂടുതലും പ്രകടനമികവ് കുറവുമാണ് ഇതാണ് കമ്പനിയെ ഈ ഫാക്ടറികൾ പൂട്ടുന്നതിനായി പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article