കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയേയും ചൈനയേയും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്ത്യയും ചൈനയും ഒഴുക്കുന്ന മാലിന്യങ്ങളാണ് അമേരിക്കയിലേക്ക് എത്തുന്നതെന്ന് പറഞ്ഞ ട്രമ്പ് ഇരു രാജ്യങ്ങളും മാലിന്യങ്ങൾ കുറക്കുന്നതിനായുള്ള നടപടികൾ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ന്യുയോർക്കിലെ സാമ്പത്തിക ക്ലബിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ പറ്റി വളരെയധികം ബോധവാനായ വ്യക്തിയാണ് ഞാൻ. ലോകത്തിൽ എല്ലാവർക്കും തന്നെ ശുദ്ധമായ വായുവും വെള്ളവും ലഭ്യമാക്കുക എന്നത് തന്നെയാണ് ആഗ്രഹം. അമേരിക്കയിലെ തൊഴിലിടങ്ങളെ നശിപ്പിക്കുകയും മലിനീകരണത്തിന് കാരണമാകുന്ന വിദേശരാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള കരാർ ആയിരുന്നു പാരിസ് ഉടമ്പടി. അന്യായവും ഏകപക്ഷീയവുമായ ഇത്തരം കരാറിൽ നമ്മൾ തുടരേണ്ടതില്ല ഡൊണാൾഡ് ട്രമ്പ് പറഞ്ഞു.