എം.സി.റോഡിലെ കാർ അപകടത്തിൽ ദമ്പതികൾ മരിച്ചു

Webdunia
ബുധന്‍, 13 ജൂലൈ 2022 (11:07 IST)
അടൂർ: എം.സി.റോഡിൽ അടൂർ ഏനാത്ത് ഇന്ന് രാവിലെ ആറരയോടെ ഉണ്ടായ കാർ അപകടത്തിൽ മടവൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. കാറിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മകൻ നിഖിൽ രാജിനെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 
ഏനാത്ത് പുതുശേരിക്കടുത്തതാണ് അപകടം ഉണ്ടായത്. മരിച്ചവർ സഞ്ചരിച്ച കാറിലേക്ക് എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഈ കാറിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article