വാഹനം, വീട്, വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയൻ ടയർ. ഈ വമ്പൻ വിപണന ശ്രേണിയിൽ ഒരു കണ്ണിയാകാൻ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റേയും കാത്തിരിപ്പിന്റേയും ഫലമായാണ് ഒരു കനേഡിയൻ ടയർ സ്റ്റോർ രഞ്ജിത് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാൽ സോമനാഥൻ നായരുടെയും ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഐ ടി പ്രൊഫഷണലായ ഭാര്യ വീണ ദീർഘകാലം ഐ.ബി എം -കാനഡയിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ ബിസിനസ് പാർട്ട്ണർ ആയി മുഴുവൻ സമയവും രഞ്ജിത്തിന്റെ സഹായിയായി കൂടെ നിൽക്കുന്നു. രണ്ടു കുട്ടികളുണ്ട് : നിവേദിതയും ദേവികയും.
വരും കാലങ്ങളിൽ കനേഡിയൻ ടയറിന്റെ തന്നെ കൂടുതൽ സ്റ്റോറുകൾ സ്വന്തമാക്കി കൂടുതൽ ആളുകൾക്ക് ജോലി നൽകാനും, പഠിച്ചു കൂടുതൽ ഉയരങ്ങൾ താണ്ടി തന്റേതായ ഒരു കൊച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തുകയുമാണ് രഞ്ജിത്തിന്റെ സ്വപ്നം. കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ നല്ലതും ചീത്തയുമായ ചർച്ചകൾ നടക്കുമ്പോൾ കാനഡ് മലയാളികൾക്ക് വളക്കൂറുള്ള മണ്ണാണെന്ന് രഞ്ജിത് പറയുന്നു.