ഭരണപരമായ ചുമതലകൾ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടി കാണിച്ച് കാലിക്കറ്റ് സർവകാലശാല വൈസ് ചാൻസലർ എം അബ്ദുൽ സലാം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചു.
രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ തല്‍ സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും, സർവകലാശാല ഭരിക്കാൻ അയച്ചവർ തന്നെ തനിക്കെതിരെ സമരം ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും വിസി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ എം അബ്ദുൽ സലാം മുഖ്യമന്ത്രിയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച് നടത്തി.
ദിവസങ്ങളായി സര്‍വകലാശാലയില്‍ തുടരുന്ന ഭരണ സ്തംഭനത്തിന് താനാണ് ഉത്തരവാധിയെങ്കില്‍ വിസി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്നും. ഈ സാഹചര്യത്തില്‍ സിൻഡിക്കേറ്റുമായി യോജിച്ചു ഭരണപരമായ ചുമതലകൾ നിറവേറ്റാൻ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ആദ്യം സർവകാലശാലയില്‍ നല്ല അന്തരീക്ഷമാണ് വേണ്ടത്. അതിനാല്‍ ആദ്യം കാമ്പസില്‍ സമാധാനം വന്നശേഷം മറ്റു കാര്യങ്ങളെ കുറിച്ച് ആലോചിക്കാമെന്നും വിസി മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം പെട്ടന്നുള്ള ഒരു തീരുമാനവും ഉടന്‍ വേണ്ടന്നും. വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്നും ഉമ്മൻചാണ്ടി വിസിയോട് വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.