സംഭവദിവസം രാത്രി ടെസിയുടെ അമ്മ ശാന്തമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ടെസിയും കുഞ്ഞും കൊട്ടാരക്കരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ശാന്തമ്മ ചെന്നു നോക്കുമ്പോഴാണ് വാല്‍ മുറിച്ചു മാറ്റിയ നിലയില്‍ പശുക്കിടാവിനെ കണ്ടത്. കെട്ടിയിട്ടിരുന്ന മാവിന്റെ കൊമ്പില്‍ തന്നെ മുറിച്ചു മാറ്റിയ വാലും കണ്ടു.