സംസ്ഥാനത്തെ മന്ത്രിസഭയ്ക്കുള്ളത് ഒരു കൊള്ളസംഘത്തിന്റെ പ്രതീതിയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അഴിമതി തൊഴിലാക്കിയ ഒരു മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. തങ്ങള്‍ക്കെതിരെ തിരിയുന്നവരെ ഇല്ലാതാക്കുക, സമ്മര്‍ദത്തിലാക്കുക എന്നിവയാണ് മാഫിയയുടെ രീതി. ഈ രീതിയില്‍ ജുഡീഷ്യറിയെയും പൊലീസിനെയും അന്വേഷണ സംഘങ്ങളെയും സമ്മര്‍ദത്തിലാക്കിയാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതെന്നും പിണറായി ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്‍റണിയുടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ചുള്ള
നിലപാട് അപഹാസ്യമാണ്. ഇത്രത്തോളം വികസനം ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍, ആന്റണിയുടെ പരാമര്‍ശം പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികതയുടെ ഒരു അംശം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ലെന്നും അത്തരത്തിലുള്ള പാർട്ടിയുടെ നേതാവിന്‍റെ പക്കല്‍ നിന്നും ഇതിൽ കൂടുതല്‍ പരാമര്‍ശം പ്രതീക്ഷിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.