മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുന്ന പൗരനു നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവ്. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കികഴിഞ്ഞാല്‍ മാത്രമേ അവ പരസ്യപ്പെടുത്താന്‍ സാധിക്കു എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളിയാണ് റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർ എംഎൻ ഗുണവർദ്ധനൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2013 ഡിസംബർ, 2014 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മന്ത്രിസഭാ യോഗങ്ങളുടെ അജണ്ട, നടപടിക്കുറിപ്പുകൾ, തീരുമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന രേഖകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനു വിവരാവകാശ നിയമ പ്രകാരം അപേക്ഷ തള്ളിയതിനെതിരെ ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ ഡിബി ബിനു സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ മൂന്നു മാസങ്ങളിലെ ക്യാബിനറ്റ് തീരുമാനങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ സൗജന്യമായി അപേക്ഷകന് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.