വേതന വര്‍ധനവാവശ്യപ്പെട്ട് ഈ മാസം 25 മുതല്‍ അനിശ്ചിതകാല ബസ് സമരം. 50 ശതമാനം വേതന വര്‍ധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അനിശ്ചിതകാല സമരത്തെ കുറിച്ച് ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിച്ചതായി ബസ് തൊഴിലാളികള്‍ അറിയിച്ചു.
പണിമുടക്ക് നടത്തുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംയുക്ത സമരസമിതി നോട്ടീസ് നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വേതനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും അത് പാലിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.