സേവ് കെഎസ്ആര്‍ടിസി ക്യാംപയിന്‍ വിജയകരമായി മുന്നേറുന്നതിനിടെ ബസ് യാത്ര കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ബസ് ഡേ ആയി ആചരിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്റേതാണ് തീരുമാനം.
വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സേവ് കെഎസ്ആര്‍ടിസി വിജയമായ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയോടുള്ള അടുപ്പം കൂട്ടാന്‍ ബസ് ഡേ ആചരിക്കുന്നത്. ബസ് ഡേയ്ക്ക് മുന്നോടിയായി തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ കെഎസ്ആര്‍ടിസി യുടെ ചരിത്രം വിശദമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്.
1938 ഫെബ്രുവരി 20ന് രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്ക് നടത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിന്റെ ആദ്യ ബസ് യാത്രയിലൂടെയാണ് സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നത്. ഇതിന്റെ ഒാര്‍മ പുതുക്കി വെള്ളിയാഴ്ച രാവിലെ സമൂഹത്തിലെ പ്രമുഖര്‍ കിഴക്കേ കോട്ടയില്‍ നിന്ന് കവടിയാറിലേക്കുള്ള പ്രത്യേക ബസില്‍ യാത്ര ചെയ്യും