ബസ് തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; ദൃക്സാക്ഷി കുഴഞ്ഞു വീണ് മരിച്ചു

Webdunia
വ്യാഴം, 17 ജൂലൈ 2014 (11:51 IST)
നിറയെ യാത്രക്കാരുമായി വന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തിന് ദൃക്സാക്ഷിയായ ഒരാളുമാണ് മരിച്ചത്.

ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വള്ളിക്കുന്നിലാണ് അപകടം നടന്നത്. വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് എംഎം സത്യാനന്ദനാണ് സംഭവം കണ്ട് കുഴഞ്ഞു വീണു മരിച്ചത്.
ഇന്നു രാവിലെ ഒമ്പത് മണിയോടെ അരിയല്ലൂര്‍ ജിയുപി സ്കൂളിനു സമീപമാണ് അപകടം നടന്നത്.

ചാലിയത്തുനിന്നും പരപ്പനങ്ങാടിയിലേയ്ക്ക് വരികയായിരുന്നു ബസ്. അമിത വേഗത്തില്‍ വന്ന ബസിന്റെ ആക്സിൽ പൊട്ടിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ സമയമായതിനാല്‍ ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.