കൊച്ചിയില്‍ ബസ് അപകടം: 27 പേര്‍ക്ക് പരുക്ക്

Webdunia
ശനി, 10 ജനുവരി 2015 (16:00 IST)
കൊച്ചി നോര്‍ത്ത് മേല്‍പ്പാലത്തില്‍ ബസ് അപകടത്തില്‍ പെട്ട് 27 പേര്‍ക്ക് പരിക്ക്. നിറയെ യാത്രക്കാരുമായി വന്ന ബസ് കൊച്ചി മെട്രോക്കുവേണ്ടിയുള്ള ഗര്‍ഡറിലിടിച്ചാണ് അപകടം ഉണ്ടായത്.

കലൂര്‍ ഭാഗത്തുനിന്നും വെല്ലിങ്ടണ്‍ ഐലന്റിലേക്ക്  പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയി എത്തിയ ബസ് മറ്റ് വാഹനങ്ങളെ മറി കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായി തീര്‍ന്നത്. അപകടത്തില്‍ പെട്ടവരുടെ മുഖത്തും തലക്കുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ ബസിലെ സീറ്റുകള്‍ പലതും ഇളകിപ്പോയി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.