കണ്ണൂരില്‍ ബസ് മറിഞ്ഞ് 30-ഓളം പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (12:13 IST)
കണ്ണൂര്‍ ചാല ബൈപ്പാസില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
 
പരുക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചാലയില്‍ ഇരുപത് പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റ രണ്ടാം വാര്‍ഷികദിനത്തിലാണ് ദുരന്തഭൂമിയുടെ സമീപം ബസ് അപകടമുണ്ടായത്.