ബി.എസ്സി നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിലേക്ക് കോളജ് ഓപ്ഷന്‍സ് സമര്‍പ്പിച്ചവരുടെ അഞ്ചാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പേയ്മെന്റ് സ്ലിപുമായി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ സെപ്റ്റംബര്‍ ഏഴിനകം ഫീസ് അടയ്ക്കണം.