നിസാം ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു; പരാതി പിന്‍വലിച്ചതിനു പിന്നില്‍ കുടുംബമെന്ന് സഹോദരങ്ങള്‍

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (15:35 IST)
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെയുള്ള പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് സഹോദരങ്ങളായ അബ്‌ദുള്‍ റസാഖ്, അബ്‌ദുള്‍ നിസാര്‍ എന്നിവര്‍ പിന്‍വലിച്ചത്.
 
പരാതി പിന്‍വലിക്കുന്നതായി കാണിച്ച് സഹോദരങ്ങള്‍ റൂറല്‍ എസ് പി നിശാന്തിനിക്ക് കത്തു നല്കി. 
പരാതിക്ക് കാരണം പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും കുടുംബവുമായി ആലോചിച്ചാണ് പരാതി പിൻവലിക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
 
അതേസമയം, സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ
അന്തിക്കാട് പൊലീസിനെ എസ് പി ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് പരാതി പിൻവലിക്കുകയാണെന്ന് സഹോദരങ്ങൾ അറിയിച്ചിരിക്കുന്നത്. 
Next Article