ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. വിവാഹസദ്യയും കഴിഞ്ഞ് സത്കാരത്തിന് വസ്ത്രം മാറാന്‍ പോയ വധു ആള്‍ക്കൂട്ടത്തില്‍ നിന്ന് സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി കടന്നുകളയുകയായിരുന്നു.ഇരുവീട്ടുകാരും വധുവിനെ കാണാതെ അന്വേഷിച്ചു .ഒടുവില്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചു. അതില്‍ വധു ഒരു യുവതിക്കൊപ്പം കാറില്‍ കയറുന്നതായി കണ്ടെത്തി. പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് യുവതി കയറിയതെന്നാണ് വിവരം.