കൈക്കൂലി: വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 1 നവം‌ബര്‍ 2021 (19:11 IST)
തിരുവനന്തപുരം: കരമടയ്ക്കാൻ എത്തിയ സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റന്റ് എം.കെ.മാത്യുവാണ് പിടിയിലായത്.

വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വപ്ന എന്ന വീട്ടമ്മ കരമടയ്ക്കാൻ എത്തിയപ്പോഴാണ് ഇയാൾ കൈക്കൂലി ചോദിച്ചത്. ഇവരുടെ വസ്തുവിന് വര്ഷങ്ങളുടെ കരം കുടിശിക ഉണ്ടായിരുന്നു. മകളുടെ പേരിലേക്ക് വസ്തു കൈമാറ്റം ചെയ്യുന്നതിനാണ് സ്ത്രീ വില്ലേജ് ഓഫീസിൽ എത്തിയത്. ഇതിനായി 25000 രൂപയാണ് വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത്. പിന്നീട് അത് പതിനയ്യായിരം രൂപയാക്കി കുറച്ചു.

എന്നാൽ വിവരം പരാതിക്കാരി വിജിലൻസിനെ അറിയിച്ചു. കൈക്കൂലി തുകയുമായി വില്ലേജ് അസിസ്റ്റന്റ് ഇവരോട് പല സ്ഥലങ്ങളിൽ എത്താനാണ് ആവശ്യപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ദിവസം വൈകിട്ട് പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഇയാളെ കൈയോടെ പിടികൂടി.

അനുബന്ധ വാര്‍ത്തകള്‍

Next Article