പിരിവിനായി എത്തിയ ആൾ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു
ശാസ്‌താംകോട്ട: അഭയ കേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തിയ മധ്യവയസ്‌കൻ എട്ടുവയസുള്ള ബാലികയെ പീഡിപ്പിച്ചതിന് പിടിയിലായി. ചവറ പാട്ടപ്പനാൽ മുള്ളിക്കള വടക്ക് വാടകയ്ക്ക് താമസിക്കുന്ന തേവലക്കര മൊട്ടയ്‌ക്കൽ മേക്കറാവില്ല വീട്ടിൽ അബ്ദുൽ വഹാബിനെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ് ചെയ്തത്.
അഭയ കേന്ദ്രത്തിനു സഹായം തേടിയാണ് ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. കനത്ത മഴകാരണം ഇയാൾ വീട്ടിലിരുന്നു തന്റെ പൊതിച്ചോറ് കഴിച്ചശേഷം ആണ് വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും പിതാവും ഉണ്ടായിരുന്നു. എന്നാൽ പിതാവ് മരുന്ന് കഴിച്ച ശേഷം മയങ്ങിയിരുന്നു. ഇതിനിടെ പ്രതി കടന്നുകളഞ്ഞു.
എന്നാൽ നോട്ടീസിലെ വിവരം വച്ച് അഭയ കേന്ദ്രത്തിൽ എത്തിയ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ വാടക വീട്ടിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ മുമ്പും പീഡനക്കേസ് ഉണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി.