പതിനഞ്ചുകാരിക്ക് പീഡനം: പ്രതിക്ക് മരണം വരെ കഠിന തടവ്

എ കെ ജെ അയ്യര്‍

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (20:24 IST)
തിരുവനന്തപുരം: പ്രതിനഞ്ചുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് മരണം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര ചെങ്കൽ മരിയാപുരം സ്വദേശി ഷിജു എന്ന 26 കാരനാണ് പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

പിഴയായി 70000 രൂപയാണ് ശിക്ഷ. ഇതിനൊപ്പം പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം സർക്കാരിന്റെ നഷ്ടപരിഹാര നിധിയിൽ നിന്ന് നൽകാനും കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചുപോയി. മാതാവ് ജോലിക്കും സഹോദരൻ കോളേജിൽ പഠിക്കാനും പോയ സമയത്താണ് അയൽവീട്ടിൽ പണിക്കു വന്ന ഷിജു വെള്ളം കുടിക്കാൻ എന്ന വ്യാജേന എത്തി കുട്ടിയെ പീഡിപ്പിച്ചത്.

പുറത്തുപറഞ്ഞാൽ മാതാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും ഇയാൾ ആരുമില്ലാത്ത തക്കം നോക്കി വീട്ടിലെത്തി കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. എന്നാൽ മൂന്നു മാസം കഴിഞ്ഞു കുട്ടി ഗർഭിണി ആണെന്ന് അറിഞ്ഞതോടെയാണ് വിവരം പുറത്തായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍