പീഡനക്കേസ് ഒഴിവാക്കാൻ കൈക്കൂലി : എ.എസ്.ഐ ക്ക് സസ്‌പെൻഷൻ
കൊച്ചി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളെ പ്രതിയാക്കാതിരിക്കാനായി പ്രതികളുടെ മാതാപിതാക്കളോട് കൈക്കൂലി ആവശ്യപ്പെട്ട എ.എസ്.ഐ ക്ക് സസ്‌പെൻഷൻ. അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപിക്കപ്പെട്ട എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് കൃഷ്ണയ്ക്കാൻ സസ്‌പെൻഷൻ.
പീഡന കേസിൽ പെൺകുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ എ.എസ്.ഐ നിര്ബന്ധിപ്പിച്ചതായും ആരോപണമുണ്ട്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിനോദ് കൃഷ്ണയെ വെള്ളിയാഴ്ച തന്നെ ജില്ലാ സായുധ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ശിക്ഷാ നടപടി ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞ