മുക്കത്തെ ബി പി മൊയ്തീന് സേവാമന്ദിരത്തിന് സഹായഹസ്തവുമായി എത്തിയ നടന് ദിലീപിന് അഭിനന്ദനം അറിയിച്ച് ‘എന്നു നിന്റെ മൊയ്തീന്’ ചിത്രത്തിന്റെ സംവിധായകന് ആര് എസ് വിമല്‍. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ദിലീപിന് വിമല്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇതിനായി നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാരംഭശ്രമം തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍ സിനിമയുടെ ഷൂട്ടിംഗിന്റെ അവസാനഘട്ടത്തില്‍ കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്ക്കെതിരെ കോടതിയില്‍ എത്തിച്ചു. ഈ കേസ് കോഴിക്കോട് കോടതിയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നും കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ സേവാമന്ദിറിന് ഇപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ലെന്നും വിമല്‍ കത്തില്‍ വ്യക്തമാക്കുന്നു.
തങ്ങളെ മനസ്സിലാക്കി മുന്നോട്ടു വന്ന ദിലീപിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊപ്പം ഇനിയും ആയിരക്കണക്കിന് പേര് മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.